ആറാമത് ചലഞ്ചേഴ്സ് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിന് നാളെ തുടക്കാം

- Advertisement -

സെവൻസ് ഫുട്ബോൾ സീസണ് ചൂട് പിടിപ്പിച്ച് കൊണ്ട് അഖിലേന്ത്യാ സെവൻസിൽ നാളെ ഒരു ടൂർണമെന്റു കൂടെ ആരംഭിക്കുന്നു. ചലഞ്ചേഴ്സ് എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിനാണ് നാളെ ആദ്യ വിസിൽ മുഴങ്ങുന്നത്. നാളെ നടക്കുന്ന ആദ്യ മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരി സ്കൈ ബ്ലൂ എടപ്പാളിനെയാണ് നേരിടുക. കഴിഞ്ഞ സീസണിൽ എടത്തനാട്ടുകരയിൽ റണ്ണേഴ്സ് ആയ ടീമാണ് സ്കൈ ബ്ലൂ എടപ്പാൾ. ലിൻഷയ്ക്കായിരുന്നു കഴിഞ്ഞ വർഷം എടത്തനാട്ടുകരയിൽ കിരീടം.

എടത്തനാട്ടുകരയിൽ ആറാം അഖിലേന്ത്യാ സെവൻസ് ടൂർണമെന്റാണിത്. ഫുട്ബോൾ ആഘോഷത്തിനായി നാടാകെ ഒരുങ്ങിയിട്ടുണ്ട്. ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന ലാഭ വിഹിതം ജനക്ഷേമ പ്രവർത്തിനായാണ് ഇത്തവണയും ചലഞ്ചേഴ്സ് കമ്മിറ്റിയുടെ തീരുമാനം. നാളെ വൈകിട്ട് 7 മണിക്ക് എം എൽ എ എൻ ഷംസുദ്ദീനാണ് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക.

മുൻ ഇന്ത്യൻ താരങ്ങളായ ഐ എം വിജയൻ, യു ശറഫലി, കുരികേശ് മാത്യു, വി പി ഷാജി, ഹബീൻ റഹ്മാൻ എന്നിവരുടെ സാന്നിദ്ധ്യം നാളെ എടത്തനാട്ടുകരയിൽ ഉണ്ടാകും. ഒപ്പം സെവൻസ് അസോസിയേഷൻ സെക്രട്ടറി സൂപ്പർ അഷ്റഫും, പ്രസിഡന്റ് ലെനിനും ടൂർണമെന്റ് ഉദ്ഘാടനത്തിന് എത്തും.

Advertisement