ആഴ്സണൽ മിഡ്ഫീൽഡറായ ആരോൺ റാംസിക്ക് ആഴ്സണൽ കണ്ണീരോടെ യാത്രയയപ്പ് നൽകി. ഇന്നലെ ബ്രൈറ്റണ് എതിരായ മത്സരശേഷം എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ആഴ്സണൽ വിട്ടു പോകുന്ന റാംസിയെ ആഴ്സണൽ ആദരിച്ചത്. പരിക്കേതിനാൽ ഈ സീസണിൽ റാംസിക്ക് ഇനി കളിക്കാൻ ഇനി ആഴ്സണൽ ജേഴ്സിയിൽ എന്ന് ഉറപ്പായിരുന്നു.
റാംസി ഇന്ന് ചടങ്ങിൽ വിതുമ്പി കരഞ്ഞത് ആഴ്സണൽ ആരാധകരെയും വേദനിപ്പിച്ചു. റാംസിയെ കൂടാതെ ക്ലബ് വിടുന്ന പീറ്റർ ചെക്, വെൽബെക് എന്നിവരെയും ആഴ്സണൽ ഇന്നലെ ആദരിച്ചു. ഇറ്റാലിയൻ ക്ലബായ യുവന്റസ് ഫ്രീ ട്രാൻസ്ഫറിലൂടെ റാംസിയെ നേരത്തെ സ്വന്തമാക്കിയിരുന്നു. നാലു വർഷത്തേക്കാണ് വെയിൽസ് താരം യുവന്റസിൽ കരാർ ഒപ്പുവെച്ചത്. അടുത്ത സീസൺ ആരംഭം മുതൽ റാംസി യുവന്റസിനൊപ്പം ചേരും.
2008 മുതൽ ആഴ്സണലിൽ ഉള്ള റാംസി ഗണ്ണേഴ്സിനായി 369 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 64 ഗോളുകളും 62 അസിസ്റ്റും ഗണ്ണേഴ്സിനായി റാംസി സംഭാവന ചെയ്തു. ആഴ്സണലിനൊപ്പം മൂന്ന് എഫ് എ കപ്പ് കിരീടങ്ങളും രണ്ട് കമ്മ്യൂണിറ്റി ഷീൽഡും നേടിയ താരം കൂടിയാണ് റാംസി.