“റാൾഫ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത് എതിരാളികളുടെ നിർഭാഗ്യം” – ക്ലോപ്പ്

20211127 105246

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകനായി റാൾഫ് റാഗ്നികിനെ എത്തിക്കുന്നത് ഇംഗ്ലണ്ടിലെ മറ്റു ക്ലബുകൾക്ക് നിർഭാഗ്യകരമായ വാർത്ത ആണെന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. റാൾഫ് ഗംഭീര പരിശീലകൻ ആണ്. ജർമ്മനിയിൽ രണ്ട് ക്ലബുകളെ ഒന്നുമില്ലാഴ്മയിൽ നിന്ന് വളർത്തി വലിയ ശക്തികളാക്കി മാറ്റിയ ആളാണ് റാഗ്നിക്. അദ്ദേഹത്തിന് ഫുട്ബോൾ ലോകത്ത് അത്ഭുതങ്ങൾ കാണിക്കാനാകും. അദ്ദേഹം ഒരു നല്ല പരിശീലകന് ഒപ്പം ഒരു നല്ല വ്യക്തിയുമാണ്. ക്ലോപ്പ് പറഞ്ഞു.

റാൾഫിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച രീതിൽ കളിക്കും. യുണൈറ്റഡ് ഒരു ഓർഗനൈസ്ഡ് ടീമാകും. അത് ലീഗിലെ മറ്റു ടീമുകൾക്ക് അത്ര നല്ല വാർത്ത അല്ല എന്ന് ക്ലോപ്പ് പറഞ്ഞു. റാഗ്നികിന് യുണൈറ്റഡിൽ വന്നാൽ പരിശീലനം നടത്താൻ അധി സമയം കിട്ടില്ല. എങ്കിലും അദ്ദേഹത്തിന് അധികം സമയം ഇല്ലാതെ തന്നെ ടീമിനെ അദ്ദേഹത്തിന്റെ വഴിയിൽ എത്തിക്കാൻ ആകും എന്നും ക്ലോപ്പ് പറഞ്ഞു.

Previous articleവിജയം തുടരാൻ ഇന്ന് മുംബൈ സിറ്റി ഹൈദരബാദിന് എതിരെ
Next articleഉയർന്ന വേതനം വേണ്ട, നിലനിർത്തുന്ന സി എസ് കെയുടെ ആദ്യ താരം ആവാൻ ധോണി ഇല്ല