വിജയം തുടരാൻ ഇന്ന് മുംബൈ സിറ്റി ഹൈദരബാദിന് എതിരെ

Img 20211127 015336

നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി തങ്ങളുടെ തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇന്ന് ഹൈദരാബാദ് എഫ്‌സിക്കെതിരെ ഫട്ടോർഡയിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇറങ്ങും. കഴിഞ്ഞ സീസണിൽ സെമി ഫൈനൽ ബെർത്ത് നഷ്‌ടമായ നിർഭാഗ്യത്തെ മറികടക്കാൻ ശ്രമിക്കുന്ന ഹൈദരബാദിന് ഇന്ന് ഒരു വിജയം അനിവാര്യമാണ്.

തങ്ങളുടെ ആദ്യ മത്സരത്തിൽ എഫ്‌സി ഗോവയെ 3-0ന് തകർത്താണ് മുംബൈ സിറ്റി എഫ്‌സി 2021-22 ഹീറോ ഐഎസ്‌എൽ സീസൺ തുടങ്ങിയത്. ഇഗോർ അംഗുലോ ആയിരുന്നു രണ്ട് ഗോളുകൾ നേടികൊണ്ട് ആദ്യ മത്സരത്തിൽ മുംബൈയുടെ സ്റ്റാർ ആയത്. പരിക്കേറ്റ വിഗ്നേഷ് ഇന്ന് മുംബൈ സിറ്റിക്ക് ഒപ്പം ഉണ്ടാകില്ല. ഹൈദരബാദ് ആദ്യ മത്സരത്തിൽ ചെന്നൈയിനോട് പരാജയപ്പെട്ടിരുന്നു. ഇന്ന് രാത്രി 9.30നാണ് ഈ മത്സരം. കളി ത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

Previous articleജൂനിയര്‍ ഹോക്കി പുരുഷ ലോകകപ്പ്, കൊറിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും കൂറ്റന്‍ ജയം
Next article“റാൾഫ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത് എതിരാളികളുടെ നിർഭാഗ്യം” – ക്ലോപ്പ്