ഉയർന്ന വേതനം വേണ്ട, നിലനിർത്തുന്ന സി എസ് കെയുടെ ആദ്യ താരം ആവാൻ ധോണി ഇല്ല

20210411 085853
Credit: Twitter

പുതിയ ഐ പി എൽ സീസണായി നിലനിർത്തേണ്ട താരങ്ങളെ എല്ലാ ക്ലബുകളും പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. സി എസ് കെ നിലനിർത്താനുദ്ദേശിക്കുന്ന താരങ്ങളിൽ ആദ്യത്തെ പേര് എം എസ് ധോണിയുടേതാണ്. റിറ്റൻഷൻ ലിസ്റ്റിലെ ആദ്യ താരമാകും ടീമിൽ ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന താരം. 16 കോടി വരെ വേതനമായി ലഭിക്കും. എന്നാൽ തനിക്ക് അങ്ങനെ റിറ്റൻഷൻ ലിസ്റ്റിലെ ആദ്യ താരമാകേണ്ട എന്ന് ധോണി ചെന്നൈയുടെ മാനേജ്മെന്റിന്റെ അറിയിച്ചിരിക്കുകയാണ്.

തന്നെക്കാൾ അർഹിക്കുന്നവർ ചെന്നൈയുടെ സ്ക്വാഡിൽ ഉണ്ട് എന്നും അവർ തന്നെക്കാൾ വേതനം അർഹിക്കുന്നു എന്നും ധോണി പറഞ്ഞു. ധോണി വേതനം കുറക്കുന്നത് ആ പണം മറ്റു താരങ്ങൾക്കായി ലേലത്തിൽ ഉപയോഗിക്കാൻ ഉപകരിക്കപ്പെടും എന്നും സി എസ് കെ ക്യാപ്റ്റൻ വിശ്വസിക്കുന്നു. റിറ്റൻഷൻ ലിസ്റ്റിൽ മൂന്നാമത്തെയോ നാലമത്തെയോ താരമായാൽ മതി എന്നാണ് ധോണിയുടെ നിർദ്ദേശം.

Previous article“റാൾഫ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത് എതിരാളികളുടെ നിർഭാഗ്യം” – ക്ലോപ്പ്
Next articleആശ്വാസമായി രണ്ടു വിക്കറ്റുകൾ, എങ്കിലും ന്യൂസിലൻഡ് ശക്തം