റാഷ്ഫോർഡും മാർഷ്യലും തിരികെയെത്തി, പക്ഷെ മഗ്വയർ മാഞ്ചസ്റ്റർ ഡാർബിക്ക് ഇല്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ ഡാർബിക്ക് ഇറങ്ങുമ്പോൾ അവരുടെ ക്യാപ്റ്റൻ ഹാരി മഗ്വയർ ഒപ്പം ഉണ്ടാകില്ല. താരത്തിന് പരിക്ക് ആണെന്നും ഞായറാഴ്ച സിറ്റിക്ക് എതിരെ കളിക്കില്ല എന്നും ക്ലബ് അറിയിച്ചു. മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ പരിക്ക് അല്ലായിരുന്നു എങ്കിലും ഉണ്ടാകാൻ സാധ്യത ഇല്ലായിരുന്നു. വരാനെയും ലിസാൻഡ്രോ മാർട്ടിനസും തന്നെ ആകും യുണൈറ്റഡ് ഡിഫൻസിൽ ഇറങ്ങുക.

20220930 225900

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആശ്വാസ വാർത്ത ആയി മാർക്കസ് റാഷ്ഫോർഡും ആന്റണി മാർഷ്യലും പ്രിക്ക് മാറി തിരികെ എത്തിയിട്ടുണ്ട്. റാഷ്ഫോർഡ് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുക ആണെങ്കിൽ താരം സിറ്റിക്ക് എതിരെ ആദ്യ ഇലവനിൽ ഉണ്ടാകും. മാർഷ്യലിന്റെ തിരിച്ചുവരവും യുണൈറ്റഡ് അറ്റാക്കിന് ഊർജ്ജമാകും.