അത്ഭുതമാണ് ജമാൽ മുസിയാല, ബയേണ് വലിയ ജയം

Newsroom

20221001 015312

ബയേൺ വലിയ വിജയത്തോടെ വിജയ വഴിയിൽ തിരികെയെത്തി. അവരുടെ യുവതാരം ജമാൽ മുസിയാലയുടെ ഗംഭീര പ്രകടനം ആണ് ബയേണെ വിജയ വഴിയിലേക്ക് എത്തിച്ചത്. ഇന്ന് ബയെർ ലെവർകൂസനെ നേരിട്ട ബയേൺ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം നേടി. ഒരു ഗോളും രണ്ട് അസിസ്റ്റും ജമാലിന്റെ വകയായിരുന്നു. ഈ സീസണിൽ ബയേണായി ഏഴ് ഗോളും നാല് അസിസ്റ്റും താരം സംഭാവന ചെയ്തു കഴിഞ്ഞു.

ജമാൽ 015403

ലെറോയ് സാനെയുടെ രണ്ടാം മിനുട്ടിലെ ഗോളാണ് ബയേണ് ഇന്ന് ലീഡ് നൽകിയത്. ആ ഗോൾ ഒരുക്കിയത് ജമാൽ ആയിരുന്നു. 18ആം മിനുട്ടിൽ മുള്ളറിന്റെ പാസിൽ നിന്ന് ജമാൽ തന്റെ ഗോൾ നേടി. ഇതിനു ശേഷം മാനെയ്ക്ക് ഒരു ഗോൾ ഒരുക്കി നൽകാനും 17കാരനായി. രണ്ടാം പകുതിയുടെ അവസാനം മുള്ളർ ആണ് ബയേണിന്റെ നാലാം ഗോൾ നേടിയത്.

ഈ വിജയത്തോടെ ബയേൺ 15 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.