ബാബ റഹ്‌മാനെ വീണ്ടും ലോണിൽ അയച്ച് ചെൽസി

na

ചെൽസി ലെഫ്റ്റ് ബാക്ക് ബാബ റഹ്‌മാന് വീണ്ടും ലോൺ. ഇത്തവണ റയൽ മല്ലോർക്കയിലേക്കാണ് താരം ലോണിൽ പോകുന്നത്. സീസൺ അവസാനം വരെയാണ് ലോൺ. 4 വർഷം മുൻപ് ചെൽസിയിൽ എത്തിയ റഹ്‌മാൻ കേവലം 15 മത്സരങ്ങൾ മാത്രമാണ് ഇതുവരെ ചെൽസിക്കായി കളിച്ചത്.

ഘാന ദേശീയ ടീം അംഗമായ റഹ്‌മാൻ ചെൽസിയിൽ ഒരു വർഷത്തെ കരാർ ഒപ്പിട്ട ശേഷമാണ് ലോണിൽ പോകുന്നത്. 25 വയസുകാരനായ റഹ്‌മാൻ ഓക്സ്‌ബെർഗിൽ നിന്നാണ് ചെൽസിയിൽ എത്തിയത്. പക്ഷെ ചെൽസിയുടെ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ താരത്തിനായില്ല. ഇതോടെ ശാൽകെ, റെയിമ്സ് ടീമുകൾക്ക് ലോണിൽ കളിച്ചു.