ആഴ്സണൽ പരിശീലകനാവാൻ ഇല്ല എന്ന് റാഫേൽ ബെനിറ്റസ്

- Advertisement -

ആഴ്സണൽ പരിശീലക സ്ഥാനത്തേക്ക് താൻ വരില്ല എന്ന് പരിശീലകൻ റാഫേൽ ബെനിറ്റസ്. ഇപ്പോൾ ചൈനീസ് ക്ലബായ ഡാലിയൻ യിഫാങ് ക്ലബിന്റെ പരിശീലകനാണ് ബെനിറ്റസ്. താൻ ഇപ്പോൾ ചൈനയിൽ സന്തോഷവാൻ ആണെന്നും ഈ ക്ലബ് വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നും റാഫ പറഞ്ഞു. ഇംഗ്ലണ്ടിലേക്ക് താൻ അടുത്തൊന്നും തിരിച്ചുവരില്ല എന്നും അദ്ദേഹം പറഞ്ഞു.

ആഴ്സണലും വെസ്റ്റ് ഹാമും ആണ് റാഫാ ബെനിറ്റസിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നത്. ഈ രണ്ട് ക്ലബുകളും വലിയ ക്ലബുകളാണ് അതുകൊണ്ട് തന്നെ ഈ ക്ലബുകൾ തിരികെ നല്ല നിലയിൽ ഉടൻ എത്തും എന്നും ബെനിറ്റസ് പറഞ്ഞു. ചൈനയിൽ യിഫാങ്ങിനൊപ്പം ഇതിഹാസം രചിക്കൽ ആണ് ഇപ്പോൾ തന്റെ ലക്ഷ്യം എന്നും ബെനിറ്റസ് പറഞ്ഞു.

Advertisement