മാർക്കസ് റാഷ്ഫോർഡിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി

Img 20210810 223800

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കാ റാഷ്ഫോർഡ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. തോളിനേറ്റ പരിക്ക് മാറാൻ ആയിരുന്നു റാഷ്ഫോർഡ് ശസ്ത്രക്രിയ നടത്തിയത്. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തിയെന്നും താൻ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരികയാണെന്നും റാഷ്ഫോർഡ് പറഞ്ഞു. തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും റാഷ്ഫോർഡ് നന്ദി പറഞ്ഞു.

റാഷ്ഫോർഡ് സീസൺ തുടക്കത്തിൽ മൂന്നു മാസത്തോളം പുറത്തിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഒരുപാട് പ്രീമിയ ലീഗ് മത്സരങ്ങളും ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും റാഷ്ഫോർഡിന് നഷ്ടമാകും. മാർക്കസ് റാഷ്ഫോർഡ് ഒരു സീസണോളമായി പരിക്കുകൾ സഹിച്ചാണ് കളിച്ചിരുന്നത്. അവസാന രണ്ടു സീസണിലും ഇരുപതോ അതിലധികമോ ഗോളുകൾ യുണൈറ്റഡിനായി സ്കോർ ചെയ്ത താരത്തെ ക്ലബ് കാര്യമായി തന്നെ മിസ്സ് ചെയ്തേക്കും.

Previous articleനാഷണൽ ക്രിക്കറ്റ് അക്കാഡമി തലവനായി പുതിയ അപേക്ഷകള്‍ ബിസിസിഐ ക്ഷണിക്കുന്നു
Next articleആദം ആംസ്ട്രോങ് ഇനി സൗതാമ്പ്ടണായി ഗോളടിക്കും