നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവനായി പുതിയ അപേക്ഷകള്‍ ബിസിസിഐ ക്ഷണിക്കുന്നു

ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ ഹെഡ് ഓഫ് ക്രിക്കറ്റിലേക്ക് ബിസിസിഐ പുതിയ അപേക്ഷകള്‍ ക്ഷണിക്കുന്നു. രണ്ട് വര്‍ഷമായി രാഹുല്‍ ദ്രാവിഡ് കൈയ്യാളുന്ന പദവിയിലേക്ക് അദ്ദേഹത്തിനും അപേക്ഷിക്കാമെന്നിരിക്കവേ ദ്രാവിഡിന് തന്നെ ദൗത്യം ഏല്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ പുതിയ അപേക്ഷ വന്ന സാഹചര്യത്തില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ കോച്ചായി എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഇപ്പോളത്തെ കോച്ചായ രവി ശാസ്ത്രിയുടെ കരാര്‍ ടി20 ലോകകപ്പ് കഴിഞ്ഞാൽ അവസാനിക്കും.

ശ്രീലങ്കയിൽ ഇന്ത്യന്‍ ടീമിനൊപ്പം മികച്ച ടൂര്‍ ആയിരുന്നു രാഹുലിന് കോച്ചെന്ന നിലയിൽ പുറത്തെടുക്കുവാനായത്.

Previous articleനൈൻഗോളനെ ഇന്റർ റിലീസ് ചെയ്തു, താരം ഇനി കലിയരിയിൽ
Next articleമാർക്കസ് റാഷ്ഫോർഡിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി