ആദം ആംസ്ട്രോങ് ഇനി സൗതാമ്പ്ടണായി ഗോളടിക്കും

20210810 224828

ബ്ലാക്ക്ബേൺ റോവേഴ്സിൽ നിന്ന് സ്ട്രൈക്കർ ആദം ആംസ്ട്രോങ്ങിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി സതാംപ്ടൺ ഫുട്ബോൾ ക്ലബ് പ്രഖ്യാപിച്ചു. ചാമ്പ്യൻഷിപ്പിൽ ഗോളടിച്ചു കൂട്ടിയ ആംസ്ട്രോൻഹ് നാല് വർഷത്തെ കരാറിൽ ആണ് സൗതാമ്പ്ടണിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ റോവേഴ്‌സിനായി 29 തവണ സ്കോർ ചെയ്ത ആംസ്ട്രോംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾ വേട്ടയിൽ രണ്ടാം സ്ഥാനത്തായിരുന്നു.

24-കാരൻ തന്റെ കരിയർ ഹോം ടൗൺ ക്ലബ്ബ് ആയ ന്യൂകാസിലിൽ ആണ് ആരംഭിച്ചത്. തുടർന്ന് കോവെൻട്രി, ബാർൺസ്ലി, ബോൾട്ടൺ എന്നിവരോടൊപ്പം സമയം ചിലവഴിച്ചു. 2018ൽ ബ്ലാക്ക്ബേണിൽ ചേർന്നതിനു ശേഷം 139 മത്സരങ്ങളിൽ പങ്കെടുക്കുകയും 54 ഗോളുകൾ നേടാനും താരത്തിനായിരുന്നു.

Previous articleമാർക്കസ് റാഷ്ഫോർഡിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി
Next articleലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പ് വിന്‍ഡീസ് – ദക്ഷിണാഫ്രിക്ക പരമ്പര