സുരക്ഷാ പ്രശ്നം, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനത്തിന് ഖത്തറിൽ പോകില്ല

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിഡ് സീസൺ പരിശീലനത്തിൽ മാറ്റം. ഫെബ്രുവരിവിൽ ലീഗിൽ കിട്ടുന്ന ഇടവേളയിൽ ഖത്തറിലേക്ക് പരിശീലനത്തിന് പോകാൻ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉദ്ദേശം. എന്നാൽ അറേബ്യൻ നാടുകളിൽ യുദ്ധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ഖത്തറിലേക്ക് പോകണ്ട എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്.

ഫുട്ബോൾ അല്ലാതെ വേറെ എന്തിനെ കുറിച്ചും ആലോചിക്കാൻ താല്പര്യമില്ല എന്നും അതുകൊണ്ട് തന്നെ ഇപ്പോൾ മിഡിൽ ഈസ്റ്റിലേക്ക് പോകുന്നില്ല എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞു. കഴിഞ്ഞ സീസണിൽ യുണൈറ്റഡ് ദുബൈയിൽ ആയിരുന്നു പരിശീലനത്തിന് പോയിരുന്നത്.

Advertisement