വിജയിച്ചേ പറ്റൂ, ഗോകുലം കേരള എഫ് സി ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

- Advertisement -

അവസാന ആഴ്ചകളിലെ നിരാശ മാറ്റാൻ ഗോകുലം കേരള എഫ് സിക്ക് ഇന്ന് വിജയിച്ചെ പറ്റൂ. ഇന്ന് ഐലീഗിൽ നടക്കുന്ന മത്സരത്തിൽ ഗോകുലം കേരള എഫ് സി ശക്തരായ ഈസ്റ്റ് ബംഗാളിനെയാണ് നേരിടുന്നത്. ചെന്നൈ സിറ്റിക്ക് എതിരെ കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ഗോകുലം അവസാന മൂന്ന് മത്സരങ്ങളും വിജയിച്ചിട്ടില്ല.

ഇപ്പോൾ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ഗോകുലം. ഇന്ന് ഇർഷാദും ഹാറൂനും ഇല്ലാതെ ആകും ഗോകുലം ഇറങ്ങുക. രണ്ട് താരങ്ങളും അവസാന മത്സരത്തിൽ ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. പരിക്കേറ്റ ഗോൾകീപ്പർ വിക്കിയും ഇന്ന് ഇറങ്ങിയേക്കില്ല. കഴിഞ്ഞ സീസണിൽ ഈസ് ബംഗാളും ഗോകുലവും ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരങ്ങളും ഈസ്റ്റ് ബംഗാൾ ആയിരുന്നു വിജയിച്ചത്. ഈസ്റ്റ് ബംഗാളിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരം വൈകിട്ട് 5 മണിക്ക് ആരംഭിക്കും.

Advertisement