സ്പർസിൽ മൗറീഞ്ഞോയുടെ ആദ്യ സൈനിങ് പൂർത്തിയായി, ഫെർണാണ്ടസ് ഇനി ലണ്ടനിൽ

- Advertisement -

ടോട്ടൻഹാം പരിശീലകനായ ശേഷമുള്ള തന്റെ ആദ്യ സൈനിങ് മൗറീഞ്ഞോ പൂർത്തിയാക്കി. മൗറീഞ്ഞോയുടെ സ്വന്തം നാടായ പോർച്ചുഗലിൽ ബെൻഫിക്കയിൽ കളിക്കുന്ന ഗഡ്സൺ ഫെർണാണ്ടസ് ആണ് സ്പർസിലേക്ക് എത്തുന്നത്. പോർച്ചുഗൽ ദേശീയ ടീം അംഗം കൂടിയാണ് ഫെർണാണ്ടസ്.

21 വയസുകാരനായ താരം മധ്യനിരയിൽ ആണ് കളിക്കുന്നത്. 18 മാസത്തെ ലോണിൽ ആണ് താരം ലണ്ടൻ ക്ലബ്ബിലേക്ക് എത്തുന്നത് എങ്കിലും അതിന് ശേഷം കരാർ സ്ഥിരം ആകാനുള്ള ഓപ്‌ഷനും സ്പർസിന് ഉണ്ട്. മറ്റൊരു ലണ്ടൻ ക്ലബ്ബായ വെസ്റ്റ് ഹാം താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും സ്പർസ് താരത്തെ മികച്ച കരാർ നൽകി സ്വന്തമാകുകയായിരുന്നു.

Advertisement