പുലിസികിന്റെ പരിക്ക് സാരമുള്ളതല്ല എന്ന് ലമ്പാർഡ്

- Advertisement -

പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ അറ്റാക്കിംഗ് താരം പുലിസികിന്റെ പരിക്ക് സാരമുള്ളതല്ല എന്ന് ലമ്പാർഡ് പറഞ്ഞു. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ബേർൺലിയെ നേരിടുന്നതിന് തൊട്ടു മുമ്പായിരുന്നു പുലിസികിന് പരിക്കേറ്റത്. താരം ഉടൻ തന്നെ ആദ്യ ഇലവനിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. പുലിസികിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് പരിശോധനകളിൽ കണ്ടെത്തിയത് എന്ന് ലമ്പാർഡ് പറഞ്ഞു.

എന്നാൽ താരം ഇന്ന് നടക്കുന്ന റെന്നെസിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ചെൽസിക്ക് വേണ്ടി ഇറങ്ങില്ല. എന്നാൽ അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ പുലിസിക് ഉണ്ടാകും എന്നും ലമ്പാർഡ് പറഞ്ഞു. ബേർൺലിക്ക് എതിരെ കളിക്കാതിരിക്കാൻ താരം തീരുമാനിച്ചത് നന്നായി എന്നും അല്ലായെങ്കിൽ പരിക്ക് മോശമായേനെ എന്നും ലമ്പാർഡ് കൂട്ടിച്ചേർത്തു.

Advertisement