ഡൈനാമോ കീവ് ബാഴ്സലോണ മത്സരം നടക്കും

20201104 131347
- Advertisement -

ബാഴ്സലോണയും ഡൈനാമോ കീവും തമ്മിലുള്ള മത്സരത്തിനു മേൽ ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ നീങ്ങി. ഡൈനാമോ കൈവിന്റെ താരങ്ങൾക്ക് ഇന്നലെ നടത്തിയ കൊറോണ പരിശോധനയിൽ എല്ലാവരും നെഗറ്റീവ് ആയതോടെയാണ് മത്സരം നടത്താൻ തീരുമാനിച്ചത്. വെറും 13 താരങ്ങളുമായാകും ഡൈനാമോ കീവ് കളിക്കുക.ഉക്രൈൻ ക്ലബായ ഡൈനാമോ കീവിന്റെ ഒമ്പത് താരങ്ങൾക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.

ഇന്ന് നടക്കേണ്ട ബാഴ്സലോണ ഡൈനാമോ കീവ് മത്സരത്തിന്
ആകെ 13 താരങ്ങളുമായാണ് ഡൈനാമോ കീവ് ബാഴ്സലോണയിലേക്ക് എത്തിയത്.ഒരു താരത്തിന് കൂടെ കൊറോണ പോസിറ്റീവ് ആയിരുന്നു എങ്കിൽ ഡൈനാമോ കീവിന് മത്സരം ആരംഭിക്കാനുള്ള താരങ്ങളുടെ എണ്ണം തികയാതെ ആകുമായിരുന്നു. അങ്ങനെ വന്നാൽ മത്സരം യുവേഫക്ക് മാറ്റിവെക്കേണ്ടിയു വന്നേനെ. എന്തായാലും പുതിയ കൊറോണ ഫലത്തോടെ മത്സരം നടക്കും എന്ന് ഉറപ്പായി.

Advertisement