മെസ്സിയെ പരിശീലിപ്പിക്കാൻ ഒരു പ്രയാസവും ഇല്ല, സെറ്റിയനെ എതിർത്ത് കോമാൻ

Img 20201104 141413
Credit; Twitter
- Advertisement -

മുൻ ബാഴ്സലോണ പരിശീലകൻ സെറ്റിയൻ മെസ്സിക്ക് എതിരെ ഉയർത്തിയ വിമർശനങ്ങളെ എതിർത്ത് ബാഴ്സലോണയുടെ ഇപ്പോഴത്തെ പരിശീലകൻ റൊണാൾഡ് കോമാൻ രംഗത്ത്. സെറ്റിയൻ മെസ്സിയെ പരിശീലിപ്പിക്കുക പ്രയാസമാണെന്നും മെസ്സിയെ മാറ്റാൻ സാധിക്കില്ല എന്നും പറഞ്ഞിരുന്നു. എന്നാൽ ഈ വാദങ്ങൾ ശരിയല്ല എന്ന് കോമാൻ പറഞ്ഞു‌. മെസ്സിയെ പരിശീലിപ്പിക്കാൻ യാതൊരു പ്രയാസവും ഇല്ല എന്ന് കോമാൻ പറഞ്ഞു.

സെറ്റിയന്റെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നു എങ്കിലും അത് അംഗീകരിക്കാൻ കഴിയില്ല എന്ന് കോമാൻ പറഞ്ഞു‌. മെസ്സിയുമായി നിരന്തരം താൻ സംസാരിക്കുന്നുണ്ട്. ഒരു ബുദ്ധിമുട്ടും മെസ്സിയെ പരിശീലിപ്പിക്കുന്നതിൽ താൻ നേരിട്ടിട്ടില്ല എന്നും മെസ്സി മാനേജ് ചെയ്യാൻ പറ്റാത്ത താരമാണെന്ന അഭിപ്രായം തനിക്ക് ഇല്ല എന്നും കോമാൻ പറഞ്ഞു.

Advertisement