ആഴ്സണലിന്റെ മറ്റൊരു കറുത്ത വർഗ്ഗക്കാരൻ നായകൻ ആയതിൽ അഭിമാനമെന്നു ഒബമയാങ്

Img 20201013 Wa0367
- Advertisement -

ആഴ്സണൽ ഫുട്‌ബോൾ ക്ലബിന്റെ മറ്റൊരു കറുത്ത വർഗ്ഗക്കാരൻ ആയ നായകൻ ആയതിൽ തനിക്ക് അഭിമാനം ആണെന്ന് ആഴ്സണൽ നായകൻ പിയരെ എമറിക് ഒബമയാങ്. വംശീയതക്ക് എതിരായുള്ള പോരാട്ടത്തിൽ പ്രീമിയർ ലീഗ് ക്ലബുകൾ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ അണിഞ്ഞു വലിയ പ്രതിഷേധം ആയിരുന്നു ഉയർത്തിയത്. അങ്ങനെ അണിഞ്ഞ തന്റെ ആഴ്സണൽ ജേഴ്‌സി ഒബമയാങ് ലണ്ടനിലെ മ്യൂസിയത്തിനു സംഭാവന നൽകുക ഉണ്ടായി. ഈ ജേഴ്‌സി മ്യൂസിയത്തിനു സംഭാവന നൽകുന്നതിൽ അഭിമാനം ഉണ്ടെന്നു പറഞ്ഞ ഒബമയാങ് വരും തലമുറക്ക് ഫുട്‌ബോൾ വംശീയതക്ക് എതിരെ നിന്നതിനുള്ള അടയാളവും പ്രതീകവും ആയി ഒരു പ്രത്യാശ ആയി ഈ നിമിഷം നിൽക്കട്ടെ എന്നും ആശംസിച്ചു.

ലണ്ടൻ മ്യൂസിയത്തിന്റെ കോവിഡ് കാലത്തെ സംഭവങ്ങൾ സൂക്ഷിക്കുക എന്ന പദ്ധതി പ്രകാരം ആണ് ഒബമയാങ് തന്റെ ജേഴ്‌സി സംഭാവന നൽകിയത്. വരും തലമുറക്ക് ഇത്തരം സാഹചര്യങ്ങളിൽ നിന്നു പഠിക്കുക എന്ന ഉദ്ദേശത്തിൽ ആണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒബമയാങിന്റെ ജേഴ്‌സി ആണ് ഈ പദ്ധതി പ്രകാരം ലണ്ടൻ മ്യൂസിയം ആദ്യമായി സ്വീകരിച്ച സംഭാവന. ഒബമയാങിന്റെ സംഭാവനക്ക് നന്ദി പറഞ്ഞ മ്യൂസിയം ഡയറക്ടർ, ഫുട്‌ബോൾ എങ്ങനെയാണ് വംശീയതക്ക് എതിരെ നിന്നത് എന്നതിന്റെ പ്രതീകം ആയി ഈ ജേഴ്‌സി ഉയർന്നു നിൽക്കും എന്നും പറഞ്ഞു.

Advertisement