പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ ഒക്ടോബർ വരെ നീട്ടാൻ ശ്രമം

- Advertisement -

ഈ വർഷത്തെ പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ ഒക്ടോബരർ 2 വരെ നീട്ടാൻ ചർച്ചകൾ ആരംഭിച്ച് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. ഇത് പ്രകാരം ഓഗസ്റ്റിൽ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ചെയ്ത് ഒക്ടോബർ വരെ ടീമുകൾക്ക് താരങ്ങളെ സ്വന്തമാക്കാനുള്ള അവസരം ഒരുക്കാനാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്.

ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ മറ്റു രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകളുമായി ചർച്ചകളും നടത്തുന്നുണ്ട്. നേരത്തെ ജൂൺ 18ന് ട്രാൻസ്ഫർ വിൻഡോ തുറക്കാനായിരുന്നു പദ്ധതി. എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഈ സീസണിലെ പ്രീമിയർ ലീഗ് മത്സരങ്ങൾ പൂർത്തിയാക്കാൻ വൈകിയതോടെ ട്രാൻസ്ഫർ വിൻഡോ തുറക്കുന്ന ദിവസവും മാറുമെന്ന് ഉറപ്പായിരുന്നു.

നിലവിൽ ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ സീസൺ അവസാനിപ്പിച്ചതിനെ തുടർന്ന് ആഭ്യന്തര ട്രാൻസ്ഫർ വിൻഡോ തുറന്നിരുന്നു. എന്നാൽ അന്തർദേശീയ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് – ഒക്ടോബർ മാസങ്ങളിൽ ആക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

Advertisement