ഒരു വൻ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വരുന്ന ഐ എസ് എൽ സീസണ് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് അണിയറയിൽ ഒരു വലിയ ട്രാൻസ്ഫർ നടത്താ ഒരുങ്ങുകയാണെന്ന് സൂചനകൾ. യൂറോപ്പിലെ പ്രമുഖ ലീഗുകളിൽ ഒന്നിൽ ഒന്നാം ഡിവിഷനിൽ കളിക്കുന്ന ഒരു താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തും എന്നാണ് സൂചനകൾ‌. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ആ താരവുമായി ചർച്ചകൾ നടക്കുന്നുണ്ട്‌. എന്നാൽ കരാർ ധാരണയിൽ എത്തിയിട്ടില്ല.

താരത്തിന്റെ പേരോ ക്ലബോ ഇതുവരെ വ്യക്തമല്ല. എന്നാൽ സൈനിംഗ് പൂർത്തി ആയാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ട്രാൻസ്ഫർ ആകും അത് എന്ന് ക്ലബുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു. വിദേശ താരങ്ങളുടെ കാര്യത്തിൽ ഇനിയും തീരുമാനമാകാതെ നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. സിഡോഞ്ച ക്ലബിൽ തുടരും എന്ന് ഉറപ്പായെങ്കിലും വേറെ ആരുടെ കാര്യത്തിലും തീരുമാനം ആയിട്ടില്ല. നേരത്തെ മുൻ മാഞ്ചസ്റ്റർ സിറ്റി താരം സമിർ നസ്രി വരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പുതുതായി വരുന്ന താരം സമീർ നസ്രി അല്ല എന്നാണ് വ്യക്തമാകുന്നത്.