പ്രീമിയർ ലീഗിൽ കഴിച്ച ആഴ്ച നടത്തിയ കൊറോണ ടെസ്റ്റിൽ കൊറോണ പോസറ്റീവ് ആയത് ഒരാൾ മാത്രം. 20 പ്രീമിയർ ലീഗ് ടീമിലെ കളിക്കാരിലും സ്റ്റാഫുകളിലും നടത്തിയ 2664 ടെസ്റ്റുകളിലാണ് ഒരാൾക്ക് കൊറോണ പോസറ്റീവ് റിപ്പോർട്ട് ചെയ്തത്. മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെയുള്ള കാലയളവിലാണ് ഇത്രയും ടെസ്റ്റുകൾ നടത്തിയത്. കൊറോണ വൈറസ് ബാധ ടെസ്റ്റ് ചെയ്യാൻ തുടങ്ങിയത് മുതലുള്ള ഏറ്റവും കുറഞ്ഞ പോസറ്റീവ് നിരക്കുകളിൽ ഒന്നാണ് ഇത്തവണത്തേത്.
കഴിഞ്ഞ ആഴ്ചയിൽ രണ്ട് തവണ നടത്തിയ ടെസ്റ്റുകളിലാണ് ഒരാൾക്ക് കൊറോണ പോസറ്റീവ് റിപ്പോർട്ട് ചെയ്തത്. ഇന്റർനാഷണൽ മത്സരങ്ങൾക്ക് വേണ്ടി താരങ്ങൾ ദേശീയ ടീമിന്റെ കൂടെ പോയതുകൊണ്ട് തന്നെ ഇത്തവണത്തെ കൊറോണ ടെസ്റ്റ് വളരെ നിർണായകമായിരുന്നു.