ശ്രീലങ്ക ടൂറിന്റെ അവസാനം വരെ ജോണ്‍ ലൂയിസ് ബംഗ്ലാദേശ് ബാറ്റിംഗ് കോച്ചായി തുടരും

ബംഗ്ലാദേശിന്റെ ബാറ്റിംഗ് കോച്ചായി ജോണ്‍ ലൂയിസ് ശ്രീലങ്കന്‍ പര്യടനത്തിന്റെ അവസാനം വരെ തുടരും. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നിസ്സാമുദ്ദീന്‍ ചൗധരി ആണ് ജോണ്‍ ലൂയിസിന്റെ കരാര്‍ ദീര്‍ഘിപ്പിച്ച കാര്യം അറിയിച്ചത്.

വെസ്റ്റിന്‍ഡീസിനെതിരെയും ന്യൂസിലാണ്ടിനെതിരെയുമുള്ള പരമ്പരയ്ക്കായാണ് ആദ്യം ജോണ്‍ ലൂയിസിനെ ബിസിബി നിയമിച്ചത്.