ദേശീയ സീനിയർ വനിതാ ഫുട്ബോൾ നാളെ മുതൽ

Whatsapp Image 2021 11 26 At 1.34.11 Pm 800x500

കേരളം ആതിഥ്യം വഹിക്കുന്ന സീനിയർ വനിതാ ദേശീയ ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. 8 ഗ്രൂപ്പുകൾ ആയാണ് മത്സരം നടക്കുന്നത്. കേരളം ഗ്രൂപ്പ് ജിയിൽ ആണ്. മധ്യപ്രദേശ്, മിസോറം, ഉത്തരാഖണ്ഡ് എന്നിവരാണ് കേരളത്തിനൊപ്പം ഗ്രൂപ്പിൽ ഉള്ളത്. കേരളത്തിന്റെ എല്ലാ മത്സരങ്ങളും കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്. 28ആം തീയതി കേരളം മിസോറാമിനെ നേരിടും. 30ന് ഉത്തരാഖണ്ഡും, ഡിസംബർ 2ന് മധ്യപ്രദേശും കേരളത്തിന് എതിരെ ഇറങ്ങും. ഗ്രൂപ്പ് ചാമ്പ്യന്മാർ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും.

കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയം, ഇ എം എസ് സ്റ്റേഡിയം കോഴിക്കോട്, മെഡിക്കൽ കോളേജ് ഗ്രൗണ്ട് കോഴിക്കോട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ട് കോഴിക്കോട് എന്നിവയാണ് ടൂർണമെന്റിന് വേദികളാകുന്നത്. മത്സരങ്ങൾ സ്പോർട്സ്കാസ്റ്റിന്റെ യൂടൂബ് ചാനൽ വഴി തത്സമയം മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌‌

Previous articleപ്രീമിയർ ലീഗിൽ ഇന്ന് അഞ്ചു മത്സരങ്ങൾ
Next articleസന്തോഷ് ട്രോഫി, തമിഴ്നാടിന് രണ്ടാം വിജയം