പ്രീമിയർ ലീഗിന് ഇന്ന് തുടക്കം, ആദ്യ മത്സരത്തിൽ ബ്രെന്റ്ഫോർഡ് ആഴ്സണലിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ഇന്ന് ആരംഭിക്കാൻ ഇരിക്കുകയാണ്. ഇന്ന് ആദ്യ മത്സരത്തിൽ ആഴ്സണലും ലീഗിലേക്ക് പ്രൊമോഷൻ നേടിയ ബ്രെന്റ്ഫോർഡും ആണ് ഇറങ്ങുന്നത്. ബ്രെന്റ്ഫോർഡിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം സ്റ്റാർ നെറ്റ്വർക്കിലും ഹോട്ട്സ്റ്റാറിലും കാണാൻ ആകും. അവസാന സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും നേടാൻ ആകാതിരുന്ന ആഴ്സണൽ ഇത്തവണ ടോപ് 4 ലക്ഷ്യം വെച്ചാണ് ഇറങ്ങുന്നത്.

മികച്ച ട്രാൻസ്ഫറുകൾ നടത്തിയാണ് ആഴ്സണൽ ഇത്തവണ എത്തിയത്‌. ബ്രെന്റ്ഫോർഡ് ചാമ്പ്യൻഷിപ്പിൽ നിന്നാണ് വരുന്നത് എങ്കിലും അവരുടെ മാനേജ്മെന്റും ടീമും ഒക്കെ വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഇത്തവണ ലീഗിൽ തുടരുക മാത്രമായിരിക്കില്ല ബ്രെന്റ്ഫോർഡിന്റെ ലക്ഷ്യം. ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഞായറാഴ്ച സ്പർസിനെ ആകും ആദ്യ മത്സരത്തിൽ നേരിടുക. മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ യുണൈറ്റഡിനെയും, ലിവർപൂൾ നോർവിച് സിറ്റിയെയും ആകും ആദ്യ മത്സരത്തിൽ നേരിടുക.