ഡി യോങ് പരിക്ക് മാറി എത്തുന്നു, ബാഴ്സലോണയുടെ ആദ്യ മത്സരത്തിൽ കളിച്ചേക്കും

20210812 225329

ബാഴ്സലോണയുടെ മധ്യനിര താരം ഡി യോങ് സീസൺ തുടക്കത്തിൽ തന്നെ ടീമിനൊപ്പം ഉണ്ടാകും. താരത്തിന് കഴിഞ്ഞ ആഴ്ച പരിക്കേറ്റതായി ക്ലബ് അറിയിച്ചിരുന്നു. എന്നാൽ പരിക്ക് മാറിയെന്നാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ. താരം സീസണിലെ ആദ്യ മത്സരത്തിന് ടീമിൽ എത്താൻ വേണ്ടിയാണ് പരിശ്രമിക്കുന്നത്. മറ്റന്നാൽ റയല്ല് സോസിഡാഡിന് എതിരെയാണ് ബാഴ്സലോണയുടെ ആദ്യ മത്സരം.

കാഫ് ഇഞ്ച്വറിയായിരുന്നു ഡിയോങ്ങിന്. ഡി യോങ് മാത്രമല്ല ഗവിയും ഡിഫൻഡർ മിംഗുവേസയും പരിക്ക് മാറി എത്തിയിട്ടുണ്ട്. ഇത് കൂടാതെ പെഡ്രിയും ആദ്യ മത്സരത്തിന് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ ട്രാൻസ്ഫറുകളായ ഡിപായ്, ഗാർസിയ എന്നിവരൊക്കെ കളിക്കാൻ സാധ്യതയില്ല. ഇവരെ ഒന്നും ഇനിയും രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണക്ക് ആയിട്ടില്ല.

Previous articleക്വാറന്റീനിൽ ആവശ്യമായ ഇളവ് നേടാനാകുമെന്ന പ്രതീക്ഷയിൽ ഇംഗ്ലണ്ട്
Next articleപ്രീമിയർ ലീഗിന് ഇന്ന് തുടക്കം, ആദ്യ മത്സരത്തിൽ ബ്രെന്റ്ഫോർഡ് ആഴ്സണലിന് എതിരെ