ലിവർപൂളിനോട് ഇപ്പോഴും സ്നേഹം മാത്രം എന്ന് സ്റ്റെർലിംഗ്

Newsroom

തന്റെ മുൻ ക്ലബായ ലിവർപൂളിനോട് തനിക്ക് ഇപ്പോഴും സ്നേഹം ഉണ്ട് എന്ന് ഇംഗ്ലീഷ് അറ്റാക്കിംഗ് താരം സ്റ്റെർലിംഗ്. ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ ഫോർവേഡാണ് സ്റ്റേർലിംഗ്. സ്റ്റെർലിംഗിനോട് ലിവർപൂളിലേക്ക് മടങ്ങുമോ എന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ ആണ് സ്റ്റെർലിംഗ് ലിവർപൂളിനെ കുറിച്ച് സംസാരിച്ചത്.

തനിക്ക് എന്നും ലിവർപൂളിനോട് സ്നേഹം മാത്രമാണെന്ന് സ്റ്റെർലിംഗ് പറഞ്ഞു. ലിവർപൂളിലേക്ക് പോകും എന്ന് താൻ പറയില്ല എങ്കിലും ലിവർപൂളിനോട് യാതിരു വിരോധവുമില്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു. 2015ൽ ആയിരുന്നു സ്റ്റെർലിംഗ് വൻ തുകയ്ക്ക് ലിവർപൂൾ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തിയത്.