കൊറോണയ്ക്ക് എതിരെ ഒരു മില്യൺ സംഭാവന നൽകി ക്രിസ്റ്റ്യാനോ രംഗത്ത്

- Advertisement -

കൊറോണ ലോകമാകെ വ്യാപിക്കുന്ന സമയത്ത് സഹായ ഹസ്തവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയിരിക്കുകയാണ്. ഒരി മില്യൺ യൂറോ ആകും റൊണാൾഡോയും അദ്ദേഹത്തിന്റെ ഏജന്റ് മെൻഡസും ചേർന്ന് നൽകുക. പോർച്ചുഗലിലെ ലിസ്ബണിലും പോർട്ടോയിലുമാകും റൊണാൾഡോ ഈ പണം ചിലവഴിക്കുക.

ഈ രണ്ട് നഗരങ്ങളിലുമായി മൂന്ന് ഐ സി യു നിർമ്മിക്കാനായാകും ഈ പണം എടുക്കുക. നേരത്തെ റൊണാൾഡോ തന്റെ ഹോട്ടലുകൾ ഒക്കെ ആശുപത്രികൾ ആക്കി മാറ്റും എന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും അത് അദ്ദേഹത്തിന്റെ ഹോട്ടൽ അധികൃതർ നിഷേധിച്ചിരുന്നു.

Advertisement