ഇറ്റലിയിൽ ഇന്റർ മിലാൻ ഇന്ന് ഇറങ്ങും

- Advertisement -

സീരി എയിൽ ഇന്ന് വമ്പന്മാരായ ഇന്റർ മിലാൻ ആദ്യ അങ്കത്തിന് ഇറങ്ങും. കിരീട പ്രതീക്ഷ ഇപ്പോഴും ഉള്ള ഇന്റർ മിലാൻ ഇന്ന് വിജയിച്ച് ലാസിയോയുടെയും യുവന്റസിന്റെയും മേലെ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ആകും ശ്രമിക്കുക‌. ഇന്ന് സാമ്പ്ഡോറിയക്ക് എതിരെയാകും ഇന്റർ ഇറങ്ങുക. കഴിഞ്ഞ ആഴ്ച കോപ ഇറ്റാലിയ സെമിയിൽ പുറത്തായതിന്റെ നിരാശ മാറ്റാനും ഇന്ററിന് ഇന്ന് വിജയിച്ചെ മതിയാവു.

രാത്രി 1.15നാണ് ഇന്റർ സാമ്പ്ഡോറിയ പോരാട്ടം നടക്കുക. മത്സരം സോണി നെറ്റ്വെർക്കിൽ തത്സമയം കാണാം. ഇപ്പോൾ ലീഗിൽ 25 മത്സരങ്ങളിൽ നിന്ന് 54 പോയന്റുമായി ലീഗിൽ മൂന്നാമതാണ് ഇന്റർ ഉള്ളത്. ഇന്ന് മറ്റൊരു മത്സരത്തിൽ നാലാം സ്ഥാനക്കാരായ അറ്റലാന്റ സസുവോളെയെയും നേരിടും.

Advertisement