ലിവർപൂളിൽ വീണ്ടും പരിക്ക്, ക്ലോപ്പിന് നഷ്ടമായിരിക്കുന്നത് പത്ത് താരങ്ങളെ

20201118 191849

ഇംഗ്ലീഷ് ക്ലബായ ലിവർപൂളിനെ പരിക്ക് വേട്ടയാടുന്നത് തുടരുന്നു. അവരുടെ പരിക്കിന്റെ വലിയ നിരയിലേക്ക് ഒരു താരത്തിന്റെ പേര് കൂടെ ചേർത്തിരിക്കുകയാണ്. ലിവർപൂളിന്റെ യുവ സെന്റർ ബാക്കായ റൈസ് വില്യംസ് ആണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ഇംഗ്ലണ്ട് അണ്ടർ 21 ടീമിനൊപ്പം ഉണ്ടായിരുന്ന താരത്തിൻ തോളിലാണ് പരിക്കേറ്റിരിക്കുന്നത്. ഗോമസിന് പരിക്കേറ്റതിനാൽ അടുത്ത മത്സരത്തിൽ ലിവർപൂൾ ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് കരുതിയ താരമാണ് വില്യംസ്.

ഈ പരിക്ക് കൂടെ ആയതോടെ ക്ലോപ്പിന് അടുത്ത മത്സരത്തിൽ കളിപ്പിക്കാൻ കഴിയാത്ത താരങ്ങളുടെ എണ്ണം പത്ത് ആയി. ഡിഫൻസിൽ മാത്രം നിരവധി താരങ്ങളാണ് ലിവർപൂൾ നിരയിൽ പുറത്തിരിക്കുന്നത്. അർനോൾഡ്, ഗോമസ്, റൊബേർട്സൺ, വാൻ ഡൈക് എന്നിങ്ങനെ ലിവർപൂളിന്റെ ആദ്യ ഇലവനിൽ ഉണ്ടാകേണ്ട ഡിഫൻസ് ലൈൻ മുഴുവൻ പുറത്താണ്‌. ഇതു കൂടാതെ ഫബിനോ, തിയാഗോ, ഓക്സ്, ഹെൻഡേഴ്സൺ എന്നിവരും പുറത്താണ്‌. ഇതിനൊപ്പം സലാ കൊറോണ പോസിറ്റീവും ആണ്‌. ലീഗ് കിരീടം നിലനിർത്താൻ ശ്രമിക്കുന്ന ലിവർപൂളിന് ഇത് വലിയ പ്രതിസന്ധി ഘട്ടമാണ്‌