“മൂന്ന് താരങ്ങളുടെ അഭാവമാണ് ജർമ്മനിക്ക് പ്രശ്നമായത്”

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ജർമ്മനി ഇന്ന് ഏറ്റുവാങ്ങിയത്‌. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് സ്പെയിൻ ജർമ്മനിയെ പരാജയപ്പെടുത്തിയത്. വെറ്ററൻ താരങ്ങളിൽ പലരേയും ഒഴിവാക്കി യുവനിരയുമായാണ് ഇപ്പോൾ ജൊവാക്കിം ലോയുടെ ജർമ്മനി കളിക്കുന്നത് മത്സരശേഷം മൂന്ന് താരങ്ങളുടെ അഭാവമാണ് ജർമ്മനിക്ക് പ്രശ്നമായത് എന്ന് ക്യാപ്റ്റൻ മാനുവർ നുയർ പറഞ്ഞു.

ജെറോം ബോട്ടാങ്ങ്, മാറ്റ്സ് ഹമ്മൽസ്, തോമസ് മുള്ളർ എന്നീ താരങ്ങളുണ്ടായിരുന്നെങ്കിൽ ജർമ്മനിയെ സഹായിച്ചേനെ എന്നാണ് ജർമ്മൻ ഗോൾകീപ്പറായ മാനുവൽ നുയർ പറയുന്നത്. ദേശീയ ടീമിൽ കളിൽ ഇനിയും മത്സരങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നവാരാണ് ഈ താരങ്ങൾ. ബോട്ടാങ്ങ്, മുള്ളർ, ഹമ്മൽസ് എന്നിവരിൽ ആരും ജർമ്മൻ ദേശീയ ടീമിൽ നിന്നും വിരമിക്കാൻ ആഗ്രഹിക്കുന്നുമില്ലെന്നും നുയർ കൂട്ടിച്ചേർത്തു. ജർമ്മൻ പരിശീലകനായ ജോവാക്കിം ലോയാണ് ഇക്കാര്യത്തിലെ അവസാന വാക്കെന്നും കൂട്ടിച്ചേർക്കാൻ നുയർ മറന്നില്ല.

ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയതിന് പിന്നാലെ തന്നെ ശക്തമായ പ്രതിഷേധമാണ് ജർമ്മൻ പരിശീലകൻ ജോവാക്കിം ലോക്കെതിരെ ആരാധകർ ഉയർത്തിയത്. പ്രായമായെന്ന് പറഞ്ഞ് ലോ തള്ളിക്കളഞ്ഞ മുള്ളറും ജെറോം ബോട്ടാങ്ങും ഉൾപ്പെട്ട സംഘമാണ് യൂറോപ്യൻ ചാമ്പ്യന്മാരായത്. മുള്ളറിന്റെയും ബോട്ടാങ്ങിന്റെയും കരിയറിലെ മികച്ച സീസണുകളിൽ ഒന്ന് കൂടിയായിരുന്ന് അത്. സ്പെയിനിനോടേറ്റ വമ്പൻ പരാജയം എന്തായാലും ജർമ്മൻ ഫുട്ബോളിൽ മാറ്റങ്ങൾ വരുത്തും.