ടിക്കറ്റ് പണം ലിവർപൂൾ തിരികെ നൽകും

ഈ സീസണിൽ ഇനി ഈ സീസണിൽ മത്സരങ്ങൾ കാണാൻ കാണികൾക്ക് അവസരമുണ്ടാവില്ല എന്ന് ഉറപ്പായ സാഹചര്യത്തിൽ ആരാധകർക്ക് ആശ്വാസമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലിവർപൂൾ. ലിവർപൂളിന്റെ ഈ സീസണിലേക്ക് ടിക്കറ്റ് എടുത്ത എല്ലാ ആരാധകർക്കും ടിക്കറ്റിന്റെ പണം ഉടൻ തിരിച്ചു നൽകും എന്ന് ലിവർപൂൾ പ്രഖ്യാപിച്ചു.

സീസൺ ടിക്കറ്റുകാർക്കും, മാച്ച് ഡേ ടിക്കറ്റ് എടുത്തവർക്കും എവേ ടിക്കറ്റ് എടുത്തവർക്കും ഒക്കെ ഒരു രൂപ പോലും നഷ്ടമില്ലാതെ പണം തിരികെ നൽകും. സീസൺ ടിക്കറ്റ് എടുത്തവർക്ക് ശേഷിക്കുന്ന മത്സരങ്ങൾക്ക് തതുല്യമായ തുക തിരികെ നൽകാൻ ആണ് തീരുമാനം. ലിവർപൂൾ ഇതിഹാസങ്ങളും ബാഴ്സലോണ ഇതിഹാസങ്ങളും തമ്മിൽ നടക്കേണ്ടിയിരുന്ന മത്സരത്തിന്റെ ടിക്കറ്റ് തുക ഇപ്പോൾ തിരികെ നൽകില്ല. ആ മത്സരത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് അറിയിക്കും എന്ന് ക്ലബ് പറഞ്ഞു.