ലീഗ് കിരീടം ലിവർപൂളിന് തന്നെ കൊടുക്കണം” – ബെർബറ്റോവ്

- Advertisement -

ഈ വർഷത്തെ പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് തന്ന നൽകണം എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡിമിറ്റാർ ബെർബചോവ്. യുണൈറ്റഡിൽ പല ഇതിഹാസങ്ങളും ഇപ്പോഴത്തെ താരങ്ങളും കിരീടം ലിവർപൂളിന് നൽകരുത് സീസൺ ഉപേക്ഷിക്കണം എന്ന് പറയുമ്പോൾ ആണ് ബെർബ വ്യത്യസ്തനാവുന്നത്. ലിവർപൂൾ ആണ് കിരീടം അർഹിക്കുന്നത് എന്നും സീസൺ നടന്നിരുന്നേലും ആരും ലിവർപൂളിനൊപ്പം എത്തില്ലായിരുന്നു എന്നും ബെർബ പറഞ്ഞു.

സീസൺ നടക്കാതെ സീസൺ ഉപേക്ഷിക്കേണ്ടി വന്നാൽ ലിവർപൂളിനോട് ചെയ്യുന്ന വലിയ അനീതിയാകും എന്ന് ബെർബറ്റോവ് പറഞ്ഞു. അവരുടെ ആരാധകർക്കും അത് വലിയ നഷ്ടമാകും എന്നും ബെർബ പറഞ്ഞു. നേരത്തെ വെയ്ൻ റൂണിയും കിരീടം ലിവർപൂളിന് നൽകണം എന്ന് പറഞ്ഞിരുന്നു.

Advertisement