ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് ഒരു യുവ ഗോൾ കീപ്പർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ

- Advertisement -

ചെക്ക് റിപ്പബ്ലിക്കിലെ യുവ ഗോൾ കീപ്പർ റാഡെക് വിറ്റെകിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈ ചെയ്തു. 16കാരനായ താരം വലിയ ഭാവി പ്രവചിക്കപ്പെടുന്ന താരമാണ്. 6 അടി അഞ്ചിഞ്ച് ഉയരമുള്ള താരം കൊറോണ ഭീതി ഒഴിഞ്ഞാൽ ജൂലൈയിൽ മാഞ്ചസ്റ്ററിലേക്ക് താമസം മാറ്റും. ചെക് ക്ലബായ സിഗ്മ ഒലൊമൗകിന്റെ അക്കാദമിയിൽ നിന്നാണ് താരം മാഞ്ചസ്റ്ററിലേക്ക് എത്തുന്നത്.

ഇത് ഒരു സ്വപ്നം യാഥാർത്ഥ്യമാകുന്നതാണെന്നും തൻ വലിയ ഭാഗ്യവാനാണെന്നും ഈ നീക്കത്തെ കുറിച്ച് യുവതാരം വിറ്റെക് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലോക നിലവാരമുള്ള ഒരുപാട് ഗോൾ കീപ്പർമാർ ഇതിനകം തന്നെ ഉണ്ട്. അവിടെ മുന്നിൽ എത്തണമെങ്കിൽ വലിയ പ്രകടനം തന്നെ വിറ്റെകിന് നടത്തേണ്ടി വരും. തുടക്കത്തിൽ യുണൈറ്റഡിന്റെ അണ്ടർ 18 ടീമിലാകും വിറ്റെക് കളിക്കുക.

Advertisement