“പോഗ്ബയ്ക്ക് ഒലെയോട് ബഹുമാനം, താരം ക്ലബ് വിടില്ല”

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന ആശങ്ക വേണ്ടെന്ന് പോഗ്ബയുടെ ഏജന്റ് റൈയോള. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് പോകാൻ പോഗ്ബയ്ക്ക് താല്പര്യമുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്ന റൈയോള ആണ് ഇപ്പോൾ ഇങ്ങനെ പറയുന്നത്. സോൾഷ്യാർ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. പോഗ്ബ യുണൈറ്റഡിൽ സന്തോഷവാനാണ്. അതുകൊണ്ട് തന്നെ ക്ലബ് വിടുമെന്ന ആശങ്ക ആർക്കും വേണ്ട. റൈയോള പറഞ്ഞു.

പോഗ്ബയെ ജനുവരിയിൽ വിൽക്കില്ല എന്നും താരം യുണൈറ്റഡിൽ തന്നെ തുടരും എന്നും പരിശീലകൻ ഒലെയും നേരത്തെ പറഞ്ഞിരുന്നു. പോഗ്ബയ്ക്ക് ഒലെയോട് ബഹുമാനം ആണെന്ന് റൈയോള പറഞ്ഞു. പോഗ്ബ അക്കാദമിയിൽ കളിച്ചിരുന്ന കാലത്ത് പോഗ്ബയ്ക്ക് വേണ്ടി ഒലെ ചെയ്ത് കൊടുത്തതെല്ലാം താരം ഓർക്കുന്നുണ്ട് എന്നും റൈയോള പറഞ്ഞു.

Advertisement