ആർതുർ മൂന്ന് ആഴ്ചകൂടെ പുറത്ത്

- Advertisement -

ബാഴ്സലോണയുടെ മധ്യനിര താരം ആർതുർ മിലോയുടെ തിരിച്ചുവരവ് വൈകും. താരം ഇനിയും മൂന്ന് ആഴ്ചകളോളം പുറത്ത് ഇരിക്കേണ്ടി വരും എന്ന് ബാഴ്സലോണ ക്ലബ് അറിയിച്ചു. അവസാന ഒരു മാസമായി പരിക്ക് കാരണം ആർതുർ ബാഴ്സലോണ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഡിയോങ് ആർതുർ കൂട്ടുകെട്ട് മിഡ്ഫീൽഡിൽ മികച്ച താളം കണ്ടെത്തി വരുന്നതിനിടയിലാണ് താരത്തിന് പരിക്ക് പ്രശ്നമായി എത്തിയത്.

ഗ്രോയിൻ ഇഞ്ച്വറിയാണ് ആർതുറിന്റെ പ്രശ്നം. പരിക്കിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല. ആർതുറിന് എൽ ക്ലാസികോ അടക്കം നിർണായക മത്സരങ്ങൾ ഇതിനകം തന്നെ നഷ്ടമായിരുന്നു.

Advertisement