നാല് ദിവസ ടെസ്റ്റുകൾ നിർബന്ധമാക്കാനൊരുങ്ങി ഐ.സി.സി

Photo: Twitter/@BCCI

2023 ലോക ടെസ്റ്റ് ചാംപ്യൻഷിപ് മുതൽ നാല് ദിവസ ടെസ്റ്റുകൾ നിർബന്ധമാക്കാനൊരുങ്ങി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ടെസ്റ്റ് മത്സരങ്ങൾ അഞ്ച് ദിവസത്തിൽ നിന്ന് നാല് ദിവസമായി കുറയുന്നതോടെ കൂടുതൽ മത്സരങ്ങൾക്ക് ഐ.സി.സിക്ക് സമയം ലഭിക്കും എന്നതാണ് ടെസ്റ്റ് ക്രിക്കറ്റ് അഞ്ചിൽ നിന്ന് നാലായി കുറക്കാൻ ഐ.സി.സി തീരുമാനിച്ചത്. ഇത് പ്രകാരം 2023 മുതൽ 2031 വരെ നാല് ദിവസമുള്ള ടെസ്റ്റ് മത്സരങ്ങൾ നിർബന്ധമാക്കാനാണ് ഐ.സി.സിയുടെ ശ്രമം.

ഇത്തരത്തിൽ 2015 മുതൽ 2023 വരെയുള്ള ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒരു ദിവസം കുറച്ചാൽ 335 ദിവസങ്ങൾ ക്രിക്കറ്റിനായി ലഭിക്കുമെന്നുള്ളതാണ് ഐ.സി.സിയെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റ് നാല് ദിവസമായി ചുരുക്കുന്നതോടെ ഓരോ ദിവസം 8 ഓവർ കൂടുതൽ കളിക്കും. ഇത് പ്രകാരം 98 ഓവറുകൾ ഒരു ദിവസം കളിക്കും. മൊത്തത്തിൽ 5 ദിവസത്തെ ടെസ്റ്റ് മത്സരം കളിക്കുന്നതിനേക്കാൾ 58 ഓവറുകൾ മാത്രമാവും കുറയുക. 2018 മുതൽ കളിച്ച ടെസ്റ്റ് മത്സരങ്ങളിൽ 60% മത്സരങ്ങളും നാല് ദിവസം കൊണ്ട് തീർന്നതും ഐ.സി.യെ ഇത്തരമൊരു നടപടിയിലേക്ക് എത്തിച്ചത്.

Previous article“പോഗ്ബയ്ക്ക് ഒലെയോട് ബഹുമാനം, താരം ക്ലബ് വിടില്ല”
Next articleലോകകപ്പ് ഫൈനലിന്റെ ഓർമ്മ പുതുക്കൽ, ഇറ്റലിയും ബ്രസീലും നേർക്ക് നേർ