“പോഗ്ബയുടെ സന്തോഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രധാനം” – ഒലെ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ സന്തോഷവാനല്ല എന്ന തരത്തിൽ പോൾ പോഗ്ബ അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ആ പ്രസ്താവനകൾ ക്ലബിനെതിരെ അല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ വിലയിരുത്തുന്നു. പോൾ പോഗ്ബയുടെ സന്തോഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രാധാന്യമുള്ളതാണ്. പോഗ്ബ സന്തോഷവാനായിരിക്കണം എന്ന് ക്ലബ് ആഗ്രഹിക്കുന്നതായും ഒലെ പറഞ്ഞു.

പോഗ്ബയ്ക്ക് ഈ സീസൺ ഇതുവരെ പ്രയാസം നിറഞ്ഞതായിരുന്നും കോവിഡും അതിനു ശേഷം ഫിറ്റ്നെസും പ്രശ്നമായി. എന്നാൽ ഇന്റർ നാഷണൽ ബ്രേക്കിൽ ഫ്രാൻസിന് ഒപ്പം കളിച്ച രണ്ട് മത്സരങ്ങൾ നോക്കിയാൽ പോഗ്ബ പൂർണ്ണ ഫിറ്റ്നെസിലേക്ക് മടങ്ങി എത്തിയതായി വിലയിരുത്താം. ഉടൻ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനായും പോഗ്ബ മികച്ച പ്രകടനം നടത്തുന്നത് കാണാം എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

Advertisement