“പോഗ്ബ എന്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം എന്ന് അറിയില്ല” – സ്കോൾസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുന്നതാണ് ഏറ്റവും നല്ലത് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം പോൾ സ്കോൾസ്. “എന്തുകൊണ്ടാണ് പോഗ്ബ ഇവിടെ നിന്ന് പോകാൻ ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് ആരെങ്കിലും ഇംഗ്ലണ്ട് വിടാൻ ആഗ്രഹിക്കുന്നത്? റയൽ മാഡ്രിഡ് ആണെങ്കിൽ – സ്പാനിഷ് ലീഗ് ആകെ തകർന്നിരിക്കുക ആണ്. റയൽ, ബാഴ്സലോണ എന്നിവർ വൻ പ്രതിസന്ധിയിലാണ്.” സ്കോൾസ് പറഞ്ഞു.

“പി‌എസ്‌ജി പോഗ്ബയ്ക്ക് പറ്റും, പക്ഷേ ഇംഗ്ലണ്ടാണ് ഇപ്പോൾ മികച്ചത്. ഇംഗ്ലണ്ടിലെ മികച്ച നാല് ടീമുകളെ നോക്കൂ, എല്ലാ മികച്ച കളിക്കാരും ആ ടീമുകളിലാണ്, മികച്ച മാനേജർമാരും ഇവിടെയുണ്ട്, അതിനാൽ തന്നെ അവൻ എന്തിനാണ് പോഗ്ബ മറ്റു രാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നത്?” സ്കോൾസ് പറഞ്ഞു. മാഞ്ചസ്റ്റർ ക്ലബ്ബിന് പോഗ്ബ നിലനിർത്താൻ താൽപ്പര്യമുണ്ടെങ്കിൽ അദ്ദേഹം തുടരും എന്ന് സ്കോൾസ് പറയുന്നു.