മാഞ്ചസ്റ്റർ യുണൈറ്റഡിനായി തന്റെ 1000% നൽകും എന്ന് പോഗ്ബ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് ഉറപ്പായ പോൾ പോഗ്ബ താൻ ഭാവിയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്ന് പറഞ്ഞു. താൻ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആണ്‌. യുണൈറ്റഡിന് വേണ്ടി താൻ എന്നും പൊരുതിയിട്ടുണ്ട്‌. ഇനിയും ഈ ടീമിന് വേണ്ടിയും തന്റെ സഹ താരങ്ങൾക്ക് വേണ്ടിയും ഈ ക്ലബിലെ ആരാധകർക്ക് വേണ്ടിയും താൻ പൊരുതുക തന്നെ ചെയ്യും. പോഗ്ബ പറഞ്ഞു.

തന്റെ ഭാവി വളരെ ദൂരെ ഉള്ള കാര്യമാണ്. ഇപ്പോൾ താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആണ്‌. ഇവിടെ തന്റെ 1000% താൻ നൽകും എന്നും പോഗ്ബ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കഴിഞ്ഞ ആഴ്ച പോഗ്ബയുടെ ഏജന്റായ റൈയോള ആണ് താരം ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്നും പോഗ്ബ ഇവിടെ സന്തോഷവാനല്ല എന്നും പറഞ്ഞത്. എന്നാൽ പോഗ്ബയ്ക്ക് പിന്തുണയുമായി യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ എത്തിയിരുന്നു.