ഒരു ജയം വേണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരു എഫ് സിക്ക് എതിരെ

Img 20201212 235517

ഐ എസ് എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഇറങ്ങുകയാണ്. സീസണിലെ ആദ്യ നാലു മത്സരങ്ങളിലും വിജയം നേടാൻ ആകാത്ത കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിച്ചെ മതിയാകു. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വൈരികളിൽ ഒന്നായ ബെംഗളൂരു എഫ് സിയാണ് എതിരാളികൾ. സീസണിൽ ഇതുവരെ പരാജയം അറിയാത്ത ടീമാണ് ബെംഗളൂരു എഫ് സി. പതിയെ ആണെങ്കിലും അവർ ഫോമിലേക്ക് ഉയരുകയാണ്.

കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഒരു മേഖലയും ആശ്വാസം തരുന്നില്ല. അറ്റാക്കിൽ ഹൂപ്പർ ഫോമിൽ എത്താത്തതും മധ്യനിരയിൽ നിന്ന് ക്രിയേറ്റിവിറ്റി ഉള്ള പാസുകൾ വരാത്തതും കേരള ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നുണ്ട്. ഡിഫൻസിൽ കോസ്റ്റ ഇന്ന് ചുവപ്പ് കിട്ടിയതിനാൽ ഉണ്ടാകില്ല. ഗോൾ കീപ്പർ ആൽബിനോ ഗോമസും അവസാന മത്സരത്തിൽ ദയനീയമായിരുന്നു. അതും കിബു വികൂനയ്ക്ക് ആശങ്ക് നൽകുന്നു. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ സഹൽ അബ്ദുൽ സമദ് തിരികെ എത്തിയേക്കും. ജോർദൻ മുറേയും ഇന്ന് ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക.