വെസ്റ്റ് ഹാമിനെ തോൽപ്പിച്ച് ആഴ്സണൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത്

20211216 030126

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നീണ്ടകാല ഇടവേളക്ക് ശേഷം ആഴ്സണൽ ആദ്യ നാലിൽ. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലാം സ്ഥാനത്തുണ്ടായിരുന്ന വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയാണ് ആഴ്സണൽ മുന്നേറിയത്. മറുപടിയില്ലാത്ത രണ്ടു ഗോളിനായിരുന്നു അർട്ടേറ്റയുടെ ടീമിന്റെ വിജയം. തുടക്കം മുതൽ ആഴ്സണൽ ആണ് ഇന്ന് ആധിപത്യം പുലർത്തിയത്. ആദ്യ പകുതിയിൽ പക്ഷെ ഫബിയൻസ്കിയുടെ മികവ് കളി ഗോൾ രഹിതമാക്കി നിർത്തി.

എന്നാൽ രണ്ടാം പകുതിയിൽ ആഴ്സണൽ തുടക്കത്തിൽ തന്നെ ലീഡ് എടുത്തു. 47ആം മിനുട്ടിൽ ബ്രസീലിയൻ യുവതാരം മാർട്ടിനെല്ലി ആണ് ആഴ്സണലിന് ലീഡ് നൽകിയത്. 67ആം മിനുട്ടിൽ വെസ്റ്റ് ഹാം താരം സൗഫൽ ചുവപ്പ് കാർഡ്നേടി പുറത്തായി. പിന്നാലെ കിട്ടിയ പെനാൾട്ടി ലകാസെറ്റിന് ലക്ഷ്യത്തിൽ എത്തിക്കാനും ആയില്ല. മത്സരത്തിന്റെ അവസാനം എമിലെ സ്മിത് റോയിലൂടെ ആഴ്സണൽ രണ്ടാം ഗോളും നേടി. ഈ വിജയത്തോടെ ആഴ്സണൽ 29 പോയിന്റുമയി 4ആമത് എത്തി. വെസ്റ്റ് ഹാം അഞ്ചാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു.

Previous articleബ്രൈറ്റണ് വിജയമില്ലാത്ത പതിനൊന്നാം ലീഗ് മത്സരം, വോൾവ്സിന് വിജയം
Next articleവിജയം തേടി എ ടി കെയും ബെംഗളൂരു എഫ് സിയും