ബ്രൈറ്റണ് വിജയമില്ലാത്ത പതിനൊന്നാം ലീഗ് മത്സരം, വോൾവ്സിന് വിജയം

20211216 030216

പ്രീമിയർ ലീഗിലെ ബ്രൈറ്റന്റെ മോശം ഫോം തുടരുന്നു. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ അവർ വോൾവ്സിനോടും പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ സയിസ് ആണ് വോൾവ്സിന് ആയി വിജയ ഗോൾ നേടിയത്. റുബൻ നവസിന്റെ ഒരു ഗംഭീര പാസിൽ നിന്ന് ഒരു വോളിയിലൂടെ ആയിരുന്നു സയിസ് വല കണ്ടെത്തിയത്. വോൾവ്സിന് ഇതിനേക്കാൾ ഏറെ ഗോൾ നേടാൻ അവസരം ഉണ്ടായിരുന്നു എങ്കിലും ഫലം ഉണ്ടായില്ല. ബ്രൈറ്റണ് ലഭിച്ച മികച്ച അവസരം എംവേപു നഷ്ടമാക്കുന്നതും ഇന്ന് കാണാൻ ആയി.

ഈ ജയത്തോടെ വോൾവ്സ് 24 പോയിന്റുമായി എട്ടാമത് എത്തി. ബ്രൈറ്റൺ 13ആം സ്ഥാനത്താണ്. ബ്രൈറ്റണ് പ്രീമിയർ ലീഗിൽ ഇത് വിജയമില്ലാത്ത തുടർച്ചയായ 11അം മത്സരമാണ്.

Previous articleഹാളണ്ടിന്റെ ഇരട്ട ഗോളിൽ ഡോർട്മുണ്ട് വിജയം
Next articleവെസ്റ്റ് ഹാമിനെ തോൽപ്പിച്ച് ആഴ്സണൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത്