ഐ ലീഗ് മത്സരങ്ങൾ ഏപ്രിൽ 15വരെ ഉണ്ടാകില്ല

- Advertisement -

കൊറോണ നാടിനെയാകെ വലയ്ക്കുന്ന സാഹചര്യത്തിൽ ഐലീഗ് മത്സരങ്ങൾ ഇനിയും വൈകും. നേരത്തെ മാർച്ചിലെ എല്ലാ മത്സരങ്ങളും റദ്ദാക്കാൻ ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചിരുന്നു. ഇപ്പോൾ ആ തീരുമാനം ഏപ്രിൽ 15വരെ നീട്ടിയിരിക്കുകയാണ്. ഐ ലീഗ് മാത്രമല്ല ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന എല്ലാ മത്സരങ്ങളും ഇനി ഏപ്രിൽ 15ന് ശേഷം മാത്രമെ നടക്കുകയുള്ളൂ.

സെക്കൻഡ് ഡിവിഷൻ ഐ ലീഗ്, യൂത്ത് ലീഗ് എന്നിവയൊക്കെ ഏപ്രിൽ 15വരെ ഇനി നടക്കില്ല.ഇതിനകം തന്നെ ഐലീഗിലെ വിജയികൾ ഒക്കെ തീരുമാനം ആയെങ്കിലും റിലഗേഷനും മറ്റു സ്ഥാനങ്ങള തീരുമാനിക്കേണ്ട അവസാന നാലു റൗണ്ട് മത്സരങ്ങൾ ഇനിയും ബാക്കിയുണ്ട്.

Advertisement