സെസ്ക് ഫാബ്രിഗാസിന്റെ പാതയിൽ എമിൽ സ്മിത്ത് റോ!

പ്രീമിയർ ലീഗിൽ പത്ത് ഗോളുകൾ കണ്ടത്തി ആഴ്‌സണൽ താരം എമിൽ സ്മിത്ത് റോ. ഇതോടെ 2009 ൽ സാക്ഷാൽ സെസ്ക് ഫാബ്രിഗാസിന് ശേഷം ലീഗിൽ പത്ത് ഗോളുകൾ നേടുന്ന ആഴ്‌സണൽ അക്കാദമി താരമായി സ്മിത്ത് റോ മാറി. ബ്രന്റ്ഫോർഡിന് എതിരായ ആദ്യ ഗോൾ കണ്ടത്തി ആണ് സ്മിത്ത് റോ 10 ഗോളുകൾ തികച്ചത്. Smith Rowe Arsenal

സീസണിൽ അതുഗ്രൻ ഫോമിലുള്ള താരത്തിന് പലപ്പോഴും ഒഡഗാർഡിന്റെ സാന്നിധ്യം കാരണം പകരക്കാരുടെ ബെഞ്ചിൽ ആണ് സ്ഥാനം. എങ്കിലും കിട്ടിയ അവസരങ്ങളിൽ ഗോൾ നേടുന്ന താരം സീസണിൽ ആഴ്‌സണലിന് ആയി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാണ്. മറ്റൊരു ആഴ്‌സണൽ അക്കാദമി താരമായ ബുകയോ സാക്കയും സ്മിത്ത് റോയും ആണ് ആഴ്‌സണൽ മുന്നേറ്റത്തെ നിലവിൽ മുന്നോട്ട് കൊണ്ടു പോവുന്നത്. ഫാബ്രിഗാസിന്റെ പാതയിൽ മികച്ച കരിയർ ഉണ്ടാക്കാൻ തന്നെയാവും ഇംഗ്ലീഷ് യുവ താരത്തിന്റെയും ശ്രമം.