ദുബായ് ഓപ്പണിൽ ജയം കണ്ടു യെലേനെ ഒസ്റ്റപെങ്കോ

Wasim Akram

Img 20220219 Wa0229

ദുബായ് ഓപ്പൺ ഡബ്യു.ടി.എ 500 ൽ കിരീടം നേടി 2017 ലെ ഫ്രഞ്ച് ഓപ്പൺ ജേതാവ് യെലേനെ ഒസ്റ്റപെങ്കോ. ഫൈനലിൽ വെറോണിക്കോ കുണ്ടർമെറ്റോവയെ 6-0, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് താരം തോൽപ്പിച്ചത്. ഹാർഡ് കോർട്ടിൽ താരം നേടുന്ന ഏറ്റവും വലിയ ജയം ആണ് ഇത്. Img 20220219 Wa0232

കിരീട നേട്ടത്തോടെ 21 റാങ്കിൽ നിന്നു 13 സ്ഥാനത്തേക്ക് മുന്നേറാൻ മുൻ അഞ്ചാം നമ്പർ താരത്തിന് ആവും. സോഫിയ കെനിൻ, ഇഗ സ്വിയറ്റക്, പെട്ര ക്വിറ്റോവ, സിമോണ ഹാലപ്പ് എന്നീ നാലു ഗ്രാന്റ് സ്‌ലാം ജേതാക്കളെ വീഴ്ത്തിയായിരുന്നു യെലേനെ ഒസ്റ്റപെങ്കോ ദുബായിൽ ഫൈനലിൽ എത്തിയത്. കരിയറിലെ അഞ്ചാം ഡബ്യു.ടി.എ കിരീടം ആണ് താരത്തിന് ഇത്. അതേസമയം ഡബിൾസ് ഫൈനലിൽ കിച്ചനോക്കും ആയി ഇറങ്ങിയ ഒസ്റ്റപെങ്കോ സഖ്യം കുണ്ടർമെറ്റോവ, എലീസ് മെർട്ടൻസ് സഖ്യത്തോട് പരാജയം നേരിട്ടു.