റൊമെയുവിന്റെ മിന്നും വോളി! നോർവിച്ചിനു വീണ്ടും തോൽവി

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന നോർവിച്ച് സിറ്റിക്ക് വീണ്ടും പരാജയം. സൗതാപ്റ്റനോടു എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് അവർ പരാജയപ്പെട്ടത്. മത്സരത്തിൽ സൗതാപ്റ്റൺ ആധിപത്യം ആണ് കാണാൻ ആയത്. 58 ശതമാനം സമയം പന്ത് കൈവശം വച്ച അവർ 27 ഷോട്ടുകൾ ആണ് ഉതിർത്തത്.

36 മത്തെ മിനിറ്റിൽ ചെ ആദംസ് ആണ് സെയിന്റ്സിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചത്. പിന്നീട് 88 മത്തെ മിനിറ്റ് വരെ മറ്റൊരു ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു എങ്കിലും കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു അതുഗ്രൻ വോളിയിലൂടെ ഒറിയോൾ റൊമെയു സെയിന്റസ് ജയം ഉറപ്പിക്കുക ആയിരുന്നു. നിലവിൽ നോർവിച്ച് ലീഗിൽ അവസാന സ്ഥാനത്തും സൗതാപ്റ്റൺ ഒമ്പതാം സ്ഥാനത്തും ആണ്.