ന്യൂകാസ്റ്റിൽ പരിശീലക സ്ഥാനം ഒഴിഞ്ഞ സ്റ്റീവ് ബ്രൂസിന്റെ വികാരപരിതമായ വിടവാങ്ങലിന് പിറകെ പരിശീലകനു വികാരപരിതമായ യാത്രയയപ്പ് നൽകി ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ സൂപ്പർ താരം അലൻ സെന്റ് മാക്സിമിൻ. സംശയം ഒന്നുമില്ലാതെ ഫുട്ബോളിൽ താൻ കണ്ട ഏറ്റവും സൗമ്യനായ വ്യക്തി ആയിരുന്നു സ്റ്റീവ് ബ്രൂസ് എന്നു പറഞ്ഞ സെന്റ് മാക്സിമിൻ വാക്കിനു വിലയുള്ള അദ്ദേഹം എന്നും താരങ്ങളെ സംരക്ഷിക്കാൻ മുന്നിൽ ഉണ്ടായിരുന്നത് ആയും കൂട്ടിച്ചേർത്തു. തന്നെ എങ്ങനെയാണ് ബ്രൂസ് കണ്ടത് എന്നത് താൻ ഒരിക്കലും മറക്കില്ല എന്നു പറഞ്ഞ ഫ്രഞ്ച് താരം തനിക്ക് അതിൽ എല്ലാ കാലവും നന്ദി ഉണ്ടായിരിക്കും എന്നും വ്യക്തമാക്കി.
സ്റ്റീവ് ബ്രൂസിനെ പോലൊരാളെ പരിശീലകൻ ആയി ലഭിച്ചത് എന്നും വലിയ ബഹുമതി ആയിരിക്കും എന്നു കൂട്ടിച്ചേർത്ത സെന്റ് മാക്സിമിൻ അദ്ദേഹത്തോട് നന്ദിയും രേഖപ്പെടുത്തി. ഇംഗ്ലണ്ടിലേക്ക് പറിച്ചു നട്ടപ്പെട്ട തനിക്ക് കളത്തിലും ജീവിതത്തിലും വരുത്തേണ്ടി വന്ന മാറ്റങ്ങളിലും പ്രയാസകരമായ നിമിഷങ്ങളിലും എന്നും സ്റ്റീവ് ബ്രൂസ് തനിക്ക് ഒപ്പം ഉണ്ടായിരുന്നു എന്നും സെന്റ് മാക്സിമിൻ പറഞ്ഞു. വ്യക്തിജീവിതത്തിൽ കുട്ടികളുടെ കാര്യത്തിൽ വരെ ബ്രൂസ് തനിക്ക് ഒപ്പം നിന്നതും ഫ്രഞ്ച് താരം വികാരപരിതമായി പങ്ക് വച്ചു. ഒപ്പം ക്രൂരമായ വിമർശങ്ങൾക്ക് അദ്ദേഹം ചെവി കൊടുക്കരുത് എന്ന അഭ്യർത്ഥനയും ന്യൂകാസ്റ്റിൽ സൂപ്പർ താരം മുന്നോട്ട് വച്ചു.