ടിലമെൻസിന് ആയി ആഴ്‌സണൽ ഓഫർ ഉടൻ വന്നേക്കും എന്നു സൂചന

Wasim Akram

ട്രാൻസ്ഫർ ജാലകം തുറന്നത് മുതൽ ലെസ്റ്റർ സിറ്റിയുടെ ബെൽജിയം മധ്യനിര താരം യൂരി ടിലമെൻസിന് ആയി ആഴ്‌സണൽ രംഗത്ത് ഉള്ളത് ആയി വാർത്തകൾ ഉണ്ടായിരുന്നു. ക്ലബും ആയി താരം വ്യക്തിപരമായ കരാറിൽ ഏർപ്പെട്ടു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആഴ്‌സണൽ താരത്തിന് ആയുള്ള താൽപ്പര്യം മയപ്പെടുത്തി എന്ന റിപ്പോർട്ടുകൾക്ക് ഇടയിൽ ആണ് താരത്തിന് ആയി ആഴ്‌സണൽ ഉടൻ ഓഫർ സമർപ്പിക്കും എന്ന വാർത്ത വരുന്നത്.

നിലവിൽ ആഴ്‌സണലിലേക്ക് പോവണം എന്ന വ്യക്തമായ താൽപ്പര്യം ടിലമെൻസ് പ്രകടിപ്പിച്ചത് ആയും വാർത്തകൾ വന്നിരുന്നു. ചിലപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിന് ആയി ശ്രമിക്കും എന്ന വാർത്തക്ക് ശേഷമാണ് ആഴ്‌സണൽ താരത്തിന് ആയി ഓഫറും ആയി എത്തും എന്ന സൂചന പുറത്ത് വരുന്നത്. 25 മില്യൺ യൂറോ ആയിരിക്കും ക്ലബ് താരത്തിന് ആയി ലെസ്റ്ററിന് മുന്നിൽ വക്കാൻ സാധ്യത. എന്നാൽ ലെസ്റ്റർ സിറ്റിയുമായി അവസാന വർഷ കരാറിൽ ഉള്ള താരത്തിന് 30 മില്യൺ എങ്കിലും ലെസ്റ്റർ പ്രതീക്ഷിക്കുന്നുണ്ട്.