ടി20യിൽ ബംഗ്ലാദേശ് ബഹുദൂരം പിന്നിൽ – ലിറ്റൺ ദാസ്

Sports Correspondent

Bangladesh

ടി20 ക്രിക്കറ്റില്‍ മറ്റു മികച്ച ടീമുകളിലും ബഹുദൂരം പിന്നിലാണ് ബംഗ്ലാദേശ് എന്ന് പറഞ്ഞ് ലിറ്റൺ ദാസ്. ഇന്നലെ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു താരം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ബാറ്റിംഗ് പരാജയം നേരിട്ടുവെങ്കിലും മഴ കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു.

അടുത്ത രണ്ട് മത്സരങ്ങളിലും ബംഗ്ലാദേശിന് തോല്‍വിയായിരുന്നു ഫലം. പവര്‍ഹിറ്റിംഗ് ശേഷി ടീം ഏറെ മെച്ചപ്പെടുത്തുവാനുണ്ടെന്നും അല്ലാത്തപക്ഷം ടീമിന് ലോകകപ്പിൽ വലിയ വില കൊടുക്കേണ്ടിവരും എന്നും ലിറ്റൺ ദാസ് വ്യക്തമാക്കി.

കൈൽ മയേഴ്സും നിക്കോളസ് പൂരനും പുറത്തെടുത്തത് പോലെ വിസ്ഫോടകരമായ ബാറ്റിംഗ് പുറത്തെടുക്കുവാന്‍ ബംഗ്ലാദേശ് ബാറ്റിംഗ് യൂണിറ്റിന് കഴിയാത്തതാണ് ബൗളര്‍മാര്‍ക്കും കാര്യങ്ങള്‍ പ്രയാസകരമാക്കുന്നതെന്ന് ദാസ് സൂചിപ്പിച്ചു.